2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വലിയ പക്ഷിയും ചെറിയ ആകാശവും


പക്ഷപുടങ്ങളിലൊളിച്ചിരിക്കും
കൊടുങ്കാറ്റുമായ് വന്ന വലിയ പക്ഷീ
ഈ ചെറു വിഹായസ്സില്‍ ഇടം പോരുമോ
നിനക്കാചിറകൊന്നു വീശീത്തിമര്‍ക്കുവാന്‍
നിന്‍ അഭിവിശ്രുത ഗതിവേഗങ്ങള്‍,
സഞ്ചാര ലാവണ്യ, സൗകുമാര്യം
പ്രയാണ കൗശലങ്ങള്‍,
ഉഷ്ണവാതത്തെ തോല്പിച്ചു
കീഴടക്കിയ ആകാശങ്ങള്‍
അതിവര്‍ത്തിച്ച അമാവാസികള്‍
രാപാര്‍ത്ത ചില്ലകള്‍, ഉഷസ്സുകള്‍ അസ്തമനങ്ങള്‍
കനല്‍ തിളക്കും കണ്ണുമായ് കണ്ട മാമാങ്കങ്ങള്‍

വെറുമൊരു കൗതുകത്തിന്‍റെ കുതൂഹലമാകിലും
നിന്‍ വലിയ ചിറകുകള്‍ അളന്നെടുക്കുന്നൂ
ഈ ചെറു വിഹായസ്സിന്‍ ഇത്തിരി വട്ടം
പഞ്ചവര്‍ണ്ണക്കിളീ നീ അഴകാണ്, അലയാണ്...........
ഇല്ല ആകുന്നില്ല, ഭംഗി കുറിക്കുവാന്‍ ഭയം
തടയുന്നൂ ചൂണ്ടുവിരലിനെ.

ഇവിടെയീ ചെറിയ മാനത്ത് വെറും
വെറുതെയൊന്നു പറക്കാന്‍ കൊതിക്കുന്ന
ചെറുകിളികളുണ്ടവ ബഹുവര്‍ണ്ണ
വൃത്തങ്ങളില്‍ അഭിരമിച്ചിട്ടില്ല
ചതുഷ്ക്കോണങ്ങളില്‍ ഇളം കാറ്റേറ്റിരുന്നിട്ടില്ല
ഗദ്യത്തിന്‍റെ ത്രിമാനങ്ങള്‍ തീര്‍ത്തിട്ടില്ല
വക്രരേഖകളിലൂടെ ചില
''അനര്‍ത്ഥവേളകളിലെ'' കുറിയ
അപഥ സഞ്ചാരങ്ങള്‍ മാത്രം.
വലിയ പക്ഷികള്‍ ദീപ്തമാക്കട്ടെ
ഈ ചെറു വിഹായസ്സ്
പക്ഷെ ഒരു പണിക്കരും ഗണിച്ചേക്കരുത്
പറക്കലും പക്ഷികളും ഇങ്ങിനെയല്ലെന്ന്

4 അഭിപ്രായങ്ങൾ:

രാജേഷ്‌ ചിത്തിര പറഞ്ഞു...

ഒരു പണിക്കരും ഗണിച്ചേക്കരുത്
പറക്കലും പക്ഷികളും ഇങ്ങിനെയല്ലെന്ന്

പ്രാര്‍ഥിക്കാം ;ആശിക്കാം
കവിത ഇഷ്ടപ്പെട്ടു

ഖാദര്‍ പറഞ്ഞു...

blog leyout adipoliyayittunT

Umesh Pilicode പറഞ്ഞു...

കൊള്ളാം മാഷെ നന്നായിട്ടുണ്ട്

ചാറ്റല്‍ പറഞ്ഞു...

തുല്യ ദുഖിതാ മഷിത്തണ്ടേ നമുക്കങ്ങിനെ ആശിക്കാം; നന്ദി
ഖാദര്‍, ചില വികൃതികള്‍ അങ്ങ് നന്നായിപ്പോകും; ഹോ എനിക്കതിന്‍റെ അഹങ്കാരം തീരെയില്ല കേട്ടോ; നന്ദി
ഉമേഷ്‌ പിലിക്കൊടിനും നന്ദി

Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ