പ്രിയേ നീ നിന്റെ
ഹൃദയ വാതിലുകള്‍ എനിക്കായ് തുറക്കുക
അതിന്‍ ചുമരിലെന്‍ പേര്‍ കൊത്തിവെക്കണം
മായാതെ കിടക്കണമത് മരണം വരെ
നിന്റെ ഉള്ളില്‍ ഞാനുണ്ടാവുക
അതില്‍പരമെന്തെനിക്കീ ജന്മത്തില്‍...
അവളപ്പോള്‍ പറഞ്ഞതിങ്ങനെ; പ്രിയാ
ഒരു വേള നീ അറിഞ്ഞു കാണില്ല
അന്ധനായ ഭ്രാന്തനെപ്പോലൊരുനാള്‍
എന്റെ ഹൃദയ വാതില്‍ പൊളിച്ചുള്ളില്‍കടന്നത്
നിന്റെ നഖപ്പാടുകള്‍, നിശ്വാസങ്ങള്‍,
കിനാവുകള്‍ എല്ലാമെന്നുളളിലാണിപ്പോള്‍
നിന്റെ പരാക്രമം എന്നെ ചകിതയാക്കുന്നു
വന്ന വേഗത്തില്‍ നീ പുറത്തേക്ക് പോകുമോ?
എന്റെ ഹൃദയത്തിനിപ്പോള്‍ വാതിലുകളേയില്ല
ആരുമിനി അകത്തു വരേണ്ട പുറത്തേക്കും
വാതിലുകള്‍ അകത്തേക്ക് കയറാന്‍ മാത്രമല്ല
പറത്തേക്കു പോകാന്‍ കുടെയെന്നതാണ് സത്യം
------------------------------------------------------
ഇപ്പോള്‍ ശ്വസിക്കുന്നത് തടവറയുടെ ഗന്ധം,
സംസാരിക്കുന്നത് തടവറയുടെ മൌനത്തോട്
2009, ഒക്‌ടോബർ 18, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)