2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ദുര്‍ഗന്ധം

നുരയുന്ന മദ്യം
നുരയുന്ന ജീവിതം
പതമാറ്റി ചുണ്ടില്‍
വച്ചപ്പോള്‍ എരിച്ചില്‍
ആദ്യമൊരു ലഹരി
പിന്നെയതൊരു ശീലം
പോകെ പോകെ കുടിക്കുന്നത്
ആര്‍കാനും വേണ്ടിയോക്കാനിക്കാന്‍
ഇപ്പോള്‍ കുടിക്കാനില്ല കൊതി ജീവിക്കാനും
ആര്‍കാനും വേണ്ടി ജീവിച്ച് ജീവിച്ച്
ഓക്കാനമാണോ ജീവിതമാണോ
ഇതെന്നശങ്കയില്‍ അങ്ങിനെ....

ജീവിച്ചു തീര്ത്തതിന്റെ
ജീര്‍ണിക്കാത്ത അവശിഷ്ടങ്ങള്‍
അസഹ്യമായ ദുര്‍ഗന്ധം
പരത്തുന്നതുകൊണ്ടാവാം
ആളുകള്‍ തമ്മില്‍ കൂടുതല്‍
അടുക്കാത്തതും പെട്ടന്നകലുന്നതും

7 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്

വല്യമ്മായി പറഞ്ഞു...

good

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

കവിത ഇഷ്ടമായി
അവസാനവരികള്‍
കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമായി തോന്നി.

ചാറ്റല്‍ പറഞ്ഞു...

ഇതൊരു കവിതയാണെന്ന് തെറ്റിദ്ധരിച്ചതിന് ശ്രീക്കും വല്യമ്മായിക്കും ഗിരീഷിനും നന്ദി

ഗീത പറഞ്ഞു...

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കണ്ട. പക്ഷേ ജീവിക്കുന്നത് ആര്‍ക്കാനും വേണ്ടിയൊക്കെയാണെങ്കില്‍, അതായത് തനിക്കുവേണ്ടി മാത്രമാകാതെ, ആ ജീവിതത്തിനൊരു സുഖമൊക്കെയുണ്ടാകും. ഒന്നുമില്ലെങ്കിലും ഒരു ആത്മസുഖമെങ്കിലും...

ചാറ്റല്‍ പറഞ്ഞു...

അതെ നന്നായൊന്നോക്കിനിച്ചാല്‍ കിട്ടുന്ന സുഖം

smiley പറഞ്ഞു...

ശരിയാണ്
ഈ ദുര്‍ഗന്ധം
ആരോക്കൊയോ അകറ്റുന്നു

Powered By Blogger

എന്നെക്കുറിച്ച്

ഈ ബ്ലോഗ് തിരയൂ