പ്രാക്ക് കേട്ടുകൊണ്ടാണുണരല്‍
പാത്രങ്ങളുടെ കൂട്ടപ്പോരിച്ചലിനിടയില്‍ പ്രാതല്‍
അടുക്കളയിലെ കലാപത്തിനറുതിയില്ല
ഇതവളുടെ പ്രദര്‍ശന സമയം
ആദ്യം ശൂന്യമായ ഉപ്പു പാത്രം
പിന്നെ മുളക് അങ്ങിനെയൊരൊന്നായ്
മഴവന്നാലകമൊരു കുളം
ഓടു മാറ്റാനിനിയാശാരി വരില്ല
പണ്ടായാള്‍ വീണത് പട്ടിക മാറ്റാതെ
കുട്ടിക്ക് തട്ടിക്കളിക്കാനൊരു പന്തില്ല
മോള്‍ക്ക് തലയില്‍ ചൂടാന്‍
മുറ്റത്ത് പൂവിരിയുന്നൊരു ചെടിയില്ല
ഉള്ളതോ കയ്തമുള്ളിന്റെ കുരുത്തക്കേട്
താഴോട്ടോ മേലോട്ടോ വയ്യ
എന്നിങ്ങനെയെന്നാല്‍ ഞാനോ
ചെവിയടഞ്ഞവന്‍ പൊട്ടന്
പടിക്കെലൊരു കീ കീ
ധാ വരുന്നൂ ഞാനീ
മുറിബീടിയോന്നു പുകച്ചോട്ടെ
എല്ലാം കഴിഞ്ഞവള്‍ ആറി
വളയൂരുമ്പോളൊരു മര്‍മരം
ഇനി ഞാന്‍ മാത്രമേ ഉള്ളൂ ബാക്കി
ഞാനും പണയപ്പെടുമോ എന്തോ?
--------------------------------------
ഉണക്ക റൊട്ടി ചാറില്‍ മുക്കുമ്പോള്‍
തീരുമാനിച്ചു ഞാന്‍ നാട്ടിലേക്കില്ല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
:)
ഒരു യഥാര്ത്തപ്രവാസിയുടെ ചിത്രം വളരെ മനോഹരമായി എഴുതിയിരിക്കുന്നു
ഇതു ചാറ്റൽ അല്ല പെരും മഴ..
പെയ്യട്ടെ അങ്ങിനെ പെയ്യട്ടെ...
അഭിനദനങ്ങൾ
എന്നെ പ്രകോപിപ്പിക്കരുത്..............അസ്ലം പ്ലീസ്
അയ്യോ ചേട്ടാ എന്താ ഇത് .......
കൊള്ളാല്ലോ സംഗതി .......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ